സിദ്ധിഖാബാദ് സ്വദേശി മുഹമ്മദ് എന്നയാളുടെ വീട്ടിൽ നിന്ന് 1.2 കിലോഗ്രാം കഞ്ചാവും എക്സൈസ് പിടികൂടിയിട്ടുണ്ട്. 

മലപ്പുറം: തിരൂരങ്ങാടിയിൽ വാഹനത്തിൽ കടത്തിക്കൊണ്ടുവന്ന 2.1 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. പൂക്കോട്ടൂർ അറവങ്കര സ്വദേശി ശരത് (27 വയസ്സ്) എന്നയാളാണ് പിടിയിലായത്. പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഷനൂജ് ടി.കെയുടെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. 

മറ്റൊരു സംഭവത്തിൽ, സിദ്ധിഖാബാദ് സ്വദേശി മുഹമ്മദ് എന്നയാളുടെ വീട്ടിൽ നിന്ന് 1.2 കിലോഗ്രാം കഞ്ചാവും എക്സൈസ് സംഘം പരിശോധനയിൽ കണ്ടെടുത്തിട്ടുണ്ട്. മുഹമ്മദിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു. കേസുകൾ കണ്ടെത്തിയ സംഘത്തിൽ എക്സൈസ് ഇൻസ്‌പെക്ടറെ കൂടാതെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രദീപ് കുമാർ.കെ, പ്രിവൻ്റീവ് ഓഫീസർ പി.ബിജു, സിവിൽ എക്സൈസ് ഓഫീസർമാരായ ദിദിൻ.എം.എം, അരുൺ.പി, രാഹുൽരാജ്.പി.എം, ജിഷ്നാദ്.എം, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സിന്ധു പട്ടേരി വീട്ടിൽ, ഐശ്വര്യ.വി എന്നിവരുമുണ്ടായിരുന്നു.

READ MORE: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസിന്റെ വാഹന പരിശോധന; നവംബർ മാസത്തിൽ മോഷ്ടിച്ച ബൈക്കുമായി യുവാവ് പിടിയിൽ