ഇരു വാഹനങ്ങളും അമിതവേഗതയിൽ ഒരേ ഭാഗത്തേക്ക് പോകുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. നിരവധി കേസിൽ ഉൾപ്പെട്ടയാളാണ് പരിക്കേറ്റ താജുദ്ധീൻ.

കോട്ടക്കൽ: ദേശീയപാതയിൽ ചങ്കുവെട്ടിക്ക് സമീപം ചിനക്കലിൽ മത്സരിച്ചെത്തിയ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോട്ടക്കൽ പറമ്പിലങ്ങാടി കുന്നത്തുപടി റഹ്‌മാനാണ് (19) മരിച്ചത്. കൂടെയുണ്ടായിരുന്ന എടരിക്കോട് സ്വദേശി താജുദ്ധീനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വ്യഴാഴ്ച രാത്രി പത്ത് മണിക്കാണ് സംഭവം. ബൈക്ക് യാത്രികരാണ് അപകടത്തിൽപ്പെട്ടവർ. ഇരു വാഹനങ്ങളും അമിതവേഗതയിൽ ഒരേ ഭാഗത്തേക്ക് പോകുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. നിരവധി കേസിൽ ഉൾപ്പെട്ടയാളാണ് പരിക്കേറ്റ താജുദ്ധീൻ. കാറിലെത്തിയവരുമായി തർക്കമുണ്ടായതായാണ് സൂചന. കഞ്ചാവുമായി ബന്ധപ്പെട്ട തർക്കമാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് നൽകുന്ന സൂചന. സിഐ പ്രദീപ് ,എസ്.ഐ റിയാസ് ചാക്കീരീ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.