മാന്നാർ: ട്രാൻസ്ഫോമറിന് സമീപത്തെ വൈദ്യുതി  തൂണിൽ  ബൈക്കിടിച്ചു യുവാവ് മരിച്ചു. ചെറിയനാട് ആലക്കോട് ബിജു വില്ലയിൽ ബിജു വർഗീസിന്റെ മകൻ നിഖിൽ ബിജു വർഗീസ് (21)ആണ് മരിച്ചത്. 

ചെങ്ങന്നൂർ-മാന്നാർ റോഡിൽ മുട്ടേൽ പള്ളി ജംഗ്‌ഷന്‌ പടിഞ്ഞാറു വശമായിരുന്നു അപകടം. മാന്നാറിലുള്ള സുഹൃത്തിനെ കണ്ട് വീട്ടിലേക്ക് പോകുമ്പോൾ നിഖില്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു ട്രാൻസഫോമറിന് സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം സംഭവിച്ചെതെന്ന് പൊലീസ് പറഞ്ഞത്.