അടിമാലി അമ്പലപ്പടി സ്വദേശി മടകയിൽ പ്രകാശ് (55), ഭാര്യ പ്രവീണ (49), മക്കൾ പ്രണവ് (22), പ്രാർത്ഥന (15) എന്നിവരാണ് ആക്രമണത്തിന് ഇരയായത്. 

അടിമാലി: പത്താം മൈലിൽ യുവാവിനെയും കുടുംബത്തെയും വാഹനത്തിൽ നിന്നു വലിച്ചിറക്കി ആക്രമിച്ച സംഭവത്തിൽ ഒരാൾ അടിമാലി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കേസിലെ രണ്ടാം പ്രതി ഇരുമ്പുപാലം മൂലെത്തൊട്ടിയിൽ ഷാമോനാണ് കീഴടങ്ങിയത്. ജൂൺ 12 ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് കേസിനാസ്പദമായ സംഭവം. വാളറ ഭാഗത്ത് ഗതാഗത തടസ്സത്തിനിടയിൽ നിർത്തിയിട്ട വാഹനത്തെ മറികടക്കാൻ ശ്രമിക്കുകയും തുടർന്ന് യുവാവുമായി വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു.

വയസ് 22, തട്ടിയത് 100 കോടി; 'പയ്യൻസിന്‍റെ' ക്രിപ്റ്റോ തട്ടിപ്പിൽ ഞെട്ടി തളിപ്പറമ്പുകാർ.!

പ്രശ്നം പരിഹരിച്ച ശേഷം യാത്ര തുടരുന്നതിനിടയിൽ ഇരുമ്പുപാലം ഭാഗത്ത് വച്ച് ഒരു സംഘമാളുകൾ വാഹനം തടഞ്ഞു നിർത്തി യുവാവിനെ വലിച്ചിറക്കി മർദ്ദിക്കുകയും തടയാൻ ശ്രമിച്ച കുടുംബാംഗങ്ങളെ മർദ്ദിക്കുകയും ചെയ്തു. അടിമാലി അമ്പലപ്പടി സ്വദേശി മടകയിൽ പ്രകാശ് (55), ഭാര്യ പ്രവീണ (49), മക്കൾ പ്രണവ് (22), പ്രാർത്ഥന (15) എന്നിവരാണ് ആക്രമണത്തിന് ഇരയായത്. 

സ്ത്രീധനം നൽകാത്തതിന് യുവതിയെ ഭർത്താവും ബന്ധുവും ബലാത്സം​ഗം ചെയ്തു, അറസ്റ്റ്

ഗോണ്ട (ഉത്തർപ്രദേശ്): സ്ത്രീധനം നൽകാത്തതിന്റെ പേരിൽ യുവതിയെ ഭർത്താവും ബന്ധുവും ചേർന്ന് ബലാത്സംഗം ചെയ്യുകയും പിന്നീട് മുത്തലാഖ് ചൊല്ലിയതായും പരാതി. ഭർത്താവ് മുഹമ്മദ് അദ്നാനെപൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിയുന്ന ബന്ധുവിനായി തിരച്ചിൽ തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു. ഭർത്താവ് നിരന്തരം സ്ത്രീധനം ആവശ്യപ്പെടാറുണ്ടെന്നും അതിന്റെ പേരിൽ തന്നെ മർദ്ദിക്കാറുണ്ടെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. മർദ്ദനത്തെത്തുടർന്ന് യുവതി മാതൃവീട്ടിലേക്ക് മാറിത്താമസിച്ചു. ചൊവ്വാഴ്ച, അദ്‌നാനും ബന്ധുവും യുവതി താമസിക്കുന്ന വീട്ടിലേക്ക് പോയി ആരുമില്ലാത്ത സമയം യുവതിയെ ഇരുവരും ബലാത്സംഗം ചെയ്തെന്നും പൊലീസ് പറഞ്ഞു. തുടർന്ന് അദ്‌നാൻ യുവതിയെ മർദിക്കുകയും വിവാഹ മോചനത്തിനായി 'മുത്തലാഖ്' ചൊല്ലുകയും ചെയ്തു. എന്ന നിയമവിരുദ്ധമായ ആചാരത്തിലൂടെ വിവാഹമോചനം നേടുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. ഒളിവിൽ പോയ ബന്ധുവിനെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.