പെരിന്തൽമണ്ണ: മയക്കുമരുന്ന് ടാബ്‍ലറ്റുകളും കഞ്ചാവുമായി പെരിന്തൽമണ്ണയിൽ രണ്ട് യുവാക്കൾ പിടിയിൽ. തിരൂർ ആലിൻചുവട് സ്വദേശികളായ വെട്ടുകാട്ടിൽ മുഹമ്മദ് ഹജ്‌സർ (26), തയ്യിൽ പറമ്പിൽ മുഹമ്മദ് നിഷാദ് (26) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 380 ഓളം മാരകശേഷിയുള്ള മെട്രോ സിപാം ടാബ്‍ലറ്റുകളും മൂന്ന് കിലോഗ്രാം കഞ്ചാവും പിടികൂടിയിട്ടുണ്ട്. 

ആന്ധ്രാ പ്രദേശ്, മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് ടാബ്‌ലറ്റ് എത്തിച്ചിരുന്നത്. രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിച്ച കഞ്ചാവും ടാബ്‍ലറ്റുകളും വിൽക്കാൻ കൊണ്ടുപോകുന്ന വഴിയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. 

Read More: 'ഹലാലാണ്' എന്ന വാഗ്ദാനത്തോടെ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വില്പന നടത്തിയ മതാധ്യാപകൻ അറസ്റ്റിൽc