'ലഗേജിൽ ബോംബുണ്ട്, തൊടരുത്'; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യുവാവിന്‍റെ ഭീഷണി, ആശങ്ക, ഒടുവിൽ അറസ്റ്റ്
രാകേഷിന്‍റെ ലഗേജിന്റെ ഭാരം അനുവദിച്ചതിലും കൂടുതലായിരുന്നു. ഇതേത്തുടർന്ന് ലഗേജ് കുറയ്ക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു.

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഗേജിൽ ബോംബുണ്ടെന്ന് ഭീഷണി മുഴക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി സ്പൈസ് ജെറ്റ് വിമാനത്തിൽ ദുബൈക്കു പോകാനെത്തിയ ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രനാണ് പിടിയിലായത്. ലഗേജ് പരിശോധനയ്ക്കിടെയാണ് യുവാവ് ബാഗിൽ ബോംബുണ്ടെന്ന ഭീഷണി മുഴക്കിയത്.
രാകേഷിന്‍റെ ലഗേജിന്റെ ഭാരം അനുവദിച്ചതിലും കൂടുതലായിരുന്നു. ഇതേത്തുടർന്ന് ലഗേജ് കുറയ്ക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. ഇതോടെയാണ് യുവാവ് തന്‍റെ ലഗേജിൽ ബോംബുണ്ടെന്ന് ഭീഷണി മുഴക്കിയത്. തുടർന്ന് ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തി. പരിശോധനയും മറ്റ് നടപടിക്രമങ്ങളും കഴിഞ്ഞ് ഒരു മണിക്കൂറിലേറെ വൈകിയാണ് വിമാനം പുറപ്പെട്ടത്. എയർപ്പോർട്ട് അധികൃതർ രാകേഷിനെ നെടുമ്പാശേരി പൊലീസിന് കൈമാറി.
Read More : ജോലി പാളയത്ത് ഉന്തുവണ്ടി കച്ചവടം, വിൽപ്പന ബ്രൗൺ ഷുഗർ, അമ്മാവന് കൂട്ട് മരുമകൻ; പൊക്കി പൊലീസ്