Asianet News MalayalamAsianet News Malayalam

ബിവറേജ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മദ്യക്കച്ചവടം: യുവാവ് മദ്യക്കുപ്പികളുമായി പിടിയിൽ

കോഴിക്കോട് ഭാഗത്തെ വിവിധ ബിവറേജുകളിൽ നിന്നും ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് കൂടിയ അളവിൽ മദ്യം വാങ്ങി വില്‍പ്പന നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

youth arrested for illegal liquor sale
Author
Malappuram, First Published Mar 10, 2021, 8:09 PM IST

മലപ്പുറം: കൊണ്ടോട്ടിയിലും വാഴക്കാട് പരിസര പ്രദേശങ്ങളിലും വിപണനത്തിനായി കൊണ്ടുവന്ന 31 കുപ്പി വിദേശ മദ്യവുമായി യുവാവ് പൊലീസ് പിടിയിലായി. ഒളവട്ടൂർ പുതിയേടത്ത് പറമ്പ് ഇട്ടോട്ടിൽ ശിബിൻ (33) എന്ന അബ്കാരി കുണ്ടുവിനെയാണ് ജില്ലാ ആന്റി നാർകോട്ടിക് സ്‌ക്വോഡും വാഴക്കാട് പോലീസിനും ചേർന്ന് പിടികൂടിയത്. വാഴക്കാട് കൽപ്പള്ളിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 

മദ്യം കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തതിൽ കോഴിക്കോട് ഭാഗത്തെ വിവിധ ബിവറേജുകളിൽ നിന്നും ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് കൂടിയ അളവിൽ മദ്യം വാങ്ങിയിരുന്നതായി പറയുന്നു. ഇവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പാണ് ശിബിൻ ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. തുടർന്ന് മദ്യക്കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. 

മലപ്പുറം നർകോട്ടിക് സെൽ ഡി വൈ എസ് പി. പി പി ശംസ്, കൊണ്ടോട്ടി ഡി വൈ എസ് പി. കെ അശ്റഫ് എന്നിവരുടെ നിർദേശപ്രകാരം വാഴക്കാട് എസ് ഐ അബൂബക്കർ കോയയുടെ നേതൃത്വത്തിൽ ജില്ലാ ആന്റി നർകോട്ടിക് സ്‌ക്വോഡ് അംഗങ്ങളായ അബ്ദുൽ അസീസ്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി സഞ്ജീവ്, വാഴക്കാട് സ്റ്റേഷനിലെ ജയപ്രകാശ്, എ എസ് ഐ സജിത്ത്, കൃഷ്ണദാസ്, റഹീം ചേർന്നാണ്  പ്രതിയെ പിടികൂടിയത്.

Follow Us:
Download App:
  • android
  • ios