കസേരയിൽ രഹസ്യ അറ നിർമിച്ച് അനധികൃത മദ്യ വിൽപന; യുവാവ് അറസ്റ്റിൽ
ആളൊഴിഞ്ഞ വീട്ടിലായിരുന്നു അനധികൃത മദ്യ കച്ചവടം നടത്തിയിരുന്നത്. കസേരയിൽ പ്രത്യേക അറ നിർമ്മിച്ച് അതിനകത്തായിരുന്നു വിൽപനയ്ക്ക് സൂക്ഷിച്ചിരുന്ന 6.7 ലീറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും പതിനായിരത്തിനാൽപത് രൂപയും പിടിച്ചെടുത്തു.

ഹരിപ്പാട്: അനധികൃതമായി വിദേശ മദ്യം വിറ്റ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കായംകുളം എക്സൈസ് റേഞ്ച് സംഘവും ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് സംഘവും നടത്തിയ സംയുക്ത പരിശോധനയിലാണ് കണ്ടല്ലൂർ തെക്ക് ശ്രീനിലയം വീട്ടിൽ ശ്രീജിത്ത് (40) അറസ്റ്റിലായത്. ആളൊഴിഞ്ഞ വീട്ടിലായിരുന്നു അനധികൃത മദ്യ കച്ചവടം നടത്തിയിരുന്നത്. കസേരയിൽ പ്രത്യേക അറ നിർമ്മിച്ച് അതിനകത്തായിരുന്നു മദ്യം വിൽപനയ്ക്ക് സൂക്ഷിച്ചിരുന്നത്. 6.7 ലീറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും പതിനായിരത്തിനാൽപത് രൂപയും പിടിച്ചെടുത്തു. റെയ്ഡിന് പ്രിവന്റീവ് ഓഫീസർ വി. രമേശൻ, ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ എം. അബ്ദുൽ ഷുക്കൂർ, സിവിൽ എക്സൈസ് ഓഫീസർമാരായ അശോകൻ, സിനു ലാൽ, രാജേഷ്, രാഹുൽ കൃഷ്ണൻ, അഖിൽ, വനിതാ എക്സൈസ് ഓഫീസർ സീനു വൈ ദാസ്, ഡ്രൈവർ ഭാഗ്യനാഥ് എന്നിവർ പങ്കെടുത്തു.