കേരള ഭാഗ്യക്കുറിയുടെ അവസാന മൂന്നക്ക നമ്പർ ഉപയോഗിച്ച് വാട്സ്ആപ്പിൽ ചൂതാട്ടം നടത്തിയ യുവാവിനെ മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയായ അർജ്ജുൻ 'ലക്കി പള്ളിക്കുന്ന്' എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് ചൂതാട്ടം നടത്തിയിരുന്നത്. 

പാലക്കാട്: കേരള ഭാഗ്യക്കുറിയുടെ അവസാന മൂന്നക്ക നമ്പർ നൽകി വാട്സ്അപ്പിൽ ചൂതാട്ടം നടത്തിയ യുവാവ് അറസ്റ്റിൽ. മലപ്പുറം ചെമ്മാട് സ്വദേശി അർജ്ജുനെയാണ് (27) മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കുമരംപുത്തൂർ പള്ളിക്കുന്നിൽ കട മുറി വാടകക്കെടുത്തായിരുന്നു ചൂതാട്ടമെന്ന് പൊലീസ് പറയുന്നു. മൊബൈൽ ഫോൺ വാട്ട്സ് ആപ്പിൽ ലക്കി പള്ളിക്കുന്ന് എന്ന പേരിൽ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ആരംഭിച്ചായിരുന്നു ചൂതാട്ടം. 58 അംഗങ്ങളുള്ള ഈ ഗ്രൂപ്പ് വഴി കേരള സംസ്ഥാന ലോട്ടറിയുടെ അവസാന മൂന്നക്ക നമ്പറുകൾ നല്കിയാണ് ചൂതാട്ടം നടത്തിയത്.

മണ്ണാർക്കാട് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. ചൂതാട്ടത്തിനായി പ്രതിയായ അർജ്ജുൻ കൈവശം വച്ചിരുന്ന 3360 രൂപയും മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു.