ആലപ്പുഴ: രണ്ട് വര്‍ഷത്തോളം 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാഞ്ഞിരംചിറ ഉമ്പിക്കാട് വീട്ടിൽ ആന്റണി ഡേവിഡ് (38) ആണ് പിടിയിലായത്. ടൈൽസ് പണിക്കാരനായ പ്രതി കുട്ടിയെ കഴിഞ്ഞ രണ്ട് വർഷമായി നിരന്തരം പീഡിപ്പിച്ചു വരുകയായിരുന്നു എന്ന് നോർത്ത് പൊലീസ് പറഞ്ഞു .

ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് കുട്ടി അമ്മയോട് കാര്യങ്ങൾ പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ അമ്മ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.