തിരുവനന്തപുരം: പാറശാലയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഉറങ്ങിക്കിടക്കുകയായിരുന്ന എഴുപത്തിരണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊഴിയൂര്‍ ജോണ്‍പോള്‍നഗറില്‍ താമസിക്കുന്ന ജോണ്‍സണ്‍ എന്ന യുവാവാണ് പിടിയിലായത്. കഴിഞ്ഞ പത്താംതീയതിയാണ് പീഡന ശ്രമം നടന്നത്. വെളുപ്പിന് രണ്ട് മണിയോടെ ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയെ പ്രതി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

വയോധികയുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയതോടെ പ്രതി രക്ഷപ്പെട്ടു. ബഹളം വയ്ക്കാന്‍ ശ്രമിച്ച വയോധികയുടെ വായ പൊത്തിപ്പിടിച്ചതിനാല്‍ അവരുടെ ചുണ്ടിന് പരിക്കേറ്റിട്ടുണ്ട്. രക്ഷപ്പെട്ടോടിയ പ്രതിയെ കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് വച്ച്  പൊലീസ് പിടികൂടുകയായിരുന്നു. പൊഴിയൂര്‍ സിഐയും സംഘവുമാണ് പ്രതിയെ പിടികൂടിയത്.