വണ്ടൂർ: ഓട്ടോ ഡ്രൈവറെ കല്ലെറിഞ്ഞ് കൈ ഒടിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ ബലാത്സംഗക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. കരുളായി മൈലംപാറ പാറൻതോടൻ ജസീലി (35) നെയാണ് പൂക്കോട്ടുംപാടം ഇൻസ്പെക്ടർ പി വിഷ്ണു പെരിന്തൽമണ്ണ സബ്ബ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. 

അമരമ്പലം സ്വദേശിയായ സ്ത്രീയെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തുവെന്ന പരാതിയിലാണ് അറസ്റ്റ്. ജസീലിനെതിരെ പൂക്കോട്ടുംപാടം, നിലമ്പൂർ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളും നിലവിലുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തും.