അശ്ലീല ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയും ബന്ധുവീട്ടിൽ വെച്ചും പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന്  പൊലീസ് പറഞ്ഞു.

മലപ്പുറം: വിവാഹ വാഗ്ദാനം നൽകി ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴയൂർ അഴിഞ്ഞിലം സ്വദേശി പാലായി അർജുൻ (27) നെയാണ് വാഴക്കാട് പോലീസ് പിടികൂടിയത്. വാഴക്കാട് എസ്.ഐ നൗഫലിന്‍റെ നേതൃത്വത്തിൽ ഫറൂഖ് കോളജ് കുറ്റൂളങ്ങാടിയിൽ നിന്നാണ് ബുധനാഴ്ച്ച പുലർച്ചെ പ്രതിയെ അറസ്റ്റ് ചെയ്തത്. 

അശ്ലീല ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയും ബന്ധുവീട്ടിൽ വെച്ചും പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. പോസ്‌കോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്ത് മലപ്പുറം ഫസ്റ്റ് ക്ലാസ് കോടതിയിൽ റിമാൻഡ് ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona