ആശാരിപ്പണിക്കെത്തിയ യുവാവ് കുട്ടിയുടെ അമ്മ വീട്ടില്‍ നിന്ന് പുറത്ത് പോയ തക്കം നോക്കി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. 

തിരുവനന്തപുരം: പതിനഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് തിരുവനന്തപുരത്ത് പിടിയിലായി. നെയ്യാറ്റിന്‍കര ചെങ്കല്‍ മര്യാപുരം സ്വദേശി ഷിജു(26)വാണ് പിടിയിലായത്. രണ്ട് ദിവസം മുമ്പ് തിരുമലയിലാണ് പീഡനം നടന്നത്. 

ആശാരിപ്പണിക്കെത്തിയ യുവാവ് കുട്ടിയുടെ അമ്മ വീട്ടില്‍ നിന്ന് പുറത്ത് പോയ തക്കം നോക്കി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടി അമ്മയോട് പീഡനവിവരം വെളിപ്പെടുത്തിയതോടെ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.