മൂന്ന് ബൈക്കുകള്‍ മോഷണം പോയ കേസുകളിലും പ്രദേശത്ത്  ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തി തുറന്ന സംഭവങ്ങളിലും നടത്തിയ അന്വേഷണത്തിലാണ്  സജീഷ് പിടിയിലാവുന്നത്.

എടപ്പാൾ: കവർച്ച ചെയ്ത ബൈക്കുമായി ക്ഷേത്രങ്ങളിൽ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം പതിവാക്കിയ അന്തർസംസ്ഥാന മോഷ്ടാവ് പിടിയിലായി. എടപ്പാൾ കണ്ടനകം സ്വദേശി കൊട്ടാരപ്പാട്ട് സജീഷി(40)നെയാണ് ചങ്ങരംകുളം പൊലീസ് പിടികൂടിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നൂറിലധികം മോഷണക്കേസുകളിൽ പ്രതിയായ സജീഷിനെ മലപ്പുറം എസ് പി സുജിത്ത് ദാസിന്റെ പ്രത്യേക നിർദേശപ്രകാരമാണ് തിരൂർ ഡി വൈ എസ് പി സുരേഷ് ബാബുവിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘവും ചങ്ങരംകുളം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

എടപ്പാൾ അണ്ണക്കമ്പാട്, വട്ടംകുളം മേഖലയിൽ നിന്നായി മൂന്ന് ബൈക്ക് മോഷണത്തിലും വട്ടംകുളം സുബ്രഹ്മണ്യ ക്ഷേത്രം, ഒതളൂർ ക്ഷേത്രം തുടങ്ങി പ്രദേശത്ത് അടുത്തിടെ നടന്ന ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തി തുറന്ന് കവർച്ച ചെയ്ത കേസിലും നടത്തിയ അന്വേഷണത്തിലാണ് നിരവധി കേസുകളിൽ കുറ്റവാളിയായ സജീഷ് പിടിയിലാവുന്നത്.