കോഴിക്കോട്: മെഡിക്കൽ കോളേജ് ക്യാഷ്യാലിറ്റിക്ക് സമീപം കിടന്നുറങ്ങുകയായിരുന്ന ആളുടെ മൊബൈൽ ഫോൺ കവർന്ന ആൾ പിടിയിൽ. കല്ലാച്ചി പുത്തൻപുറയ്ക്കൽ മുഹമ്മദ് റാഫി (37) ആണ് പിടിയിലായത്. കോഴിക്കോട് പഴയ കോർപ്പറേഷൻ ഓഫീസിന്‍റെ സമീപത്തെ ഹോട്ടലിനടുത്ത് സംശയകരമായ കണ്ട ഇയാളെ നാട്ടുകാർ തടഞ്ഞ് വച്ച് ടൗൺ പൊലീസിന് കൈമാറുകയായിരുന്നു. 

ചോദ്യം ചെയ്യലിലാണ് മോഷ്ടിച്ച മൊബൈൽ ഫോൺ ലഭിച്ചത്.  ഇയാൾക്കെതിരെ ആലുവ റെയിൽവേ പൊലീസിൽ റെയിൽവേയുടെ ഇരുമ്പ് മോഷ്ടിച്ചതിന് കേസ് നിലവിലുണ്ട്. ട്രെയിനിലും മറ്റും മൊബൈൽ ഫോൺ മോഷണം നടത്തി വന്ന റാഫി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തുന്നവരെ കേന്ദ്രീകരിച്ചായിരുന്നു കവർച്ചയെന്ന് പൊലീസ് പറഞ്ഞു.

എസ്.ഐമാരായ ബിജിത്ത്, സലീം, സീനിയർ സി.പി.ഒ സജീഷ് കുമാർ, സി.പി.ഒ മാരായ ഷിജിത്ത്, രജീഷ് ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.