തിരുവനന്തപുരം: ജോലി സ്ഥലത്തെത്തി ഭാര്യയെ മര്‍ദ്ദിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കടയിലാണ് സംഭവം. ആശുപത്രി ജീവനക്കാരിയായ യുവതിയെ ഭര്‍ത്താവ് ജോലി ചെയ്യുന്നിടത്തെത്തി മര്‍ദ്ദിക്കുകയായിരുന്നു.

ബുധനാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. കള്ളിക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തി ഭാര്യ സിന്ധുവിനെ(38)നെ ഭര്‍ത്താവ് ഗണേഷ് മര്‍ദ്ദിക്കുകയായിരുന്നു. 

സംഭവത്തില്‍ കള്ളിക്കാട് മൈലക്കര മണ്‍കുഴി വീട്ടില്‍ ഗണേഷിനെ പെലീസ് അറസ്റ്റ് ചെയ്തു. ജീവനക്കാരിയെ മര്‍ദ്ദിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.