മുരളീധരൻ്റെ മകൻ ശ്രീരാമും പ്രതിയായ ശ്രീനാഥും തമ്മിൽ വാക്ക് തർക്കത്തെ തുടർന്നുണ്ടായ മുൻ വൈര്യാഗമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ യുവാവ് നിരവധി കേസുകളിൽ പ്രതിയാണ്.

തൃശൂർ: മകനുമായുള്ള വൈരാഗ്യത്തിന്‍റെ പേരിൽ വീടുകയറി അക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചൊവ്വൂർ പെരുമ്പിള്ളിശ്ശേരി വീട്ടിൽ ശ്രീനാഥ് (22) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 12ന് പെരുമ്പിള്ളിശ്ശേരി മാമ്പുള്ളി വീട്ടൽ മുരളീധരൻ (58) എന്നയാളുടെ വീട്ടിൽ അതിക്രമിച്ച് കയറി മുരളീധരനെയും ഭാര്യയേയും ഭീഷണിപ്പെടുത്തുകയും വീടിന്‍റെ മുൻവശത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ മുൻ വശത്തെ ചില്ലുകളും, വീടിൻ്റെ ജനലുകളും വാതിലുകളും വൈദ്യുതി മീറ്റര്‍ബോര്‍ഡും ചെടിചെട്ടികളും ഇയാൾ കമ്പിവടി ഉപയോഗിച്ച് അടിച്ചു തകർത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുരളീധരൻ്റെ മകൻ ശ്രീരാമും പ്രതിയായ ശ്രീനാഥും തമ്മിൽ വാക്ക് തർക്കത്തെ തുടർന്നുണ്ടായ മുൻ വൈര്യാഗമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ചേർപ്പ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ശ്രീനാഥ് സ്ത്രീകളെ അപമാനിക്കൽ, അക്രമിക്കൽ, മറ്റുഅടി പിടി കേസുകളിലടക്കം ഏഴോളം കേസുകളിലെ പ്രതിയാണ് .തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാർ, ചേർപ്പ് സി..ഐ. സുബിന്ദ്, എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.