ഇലക്ഷൻ കമ്മീഷൻ്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. തീവ്ര വോട്ടർ പട്ടിക പുതുക്കുന്നതിനായി നൽകിയ ഫോം തിരികെ വാങ്ങാനെത്തിയ വനിതാ ബൂത്ത് ലെവൽ ഓഫീസർക്ക് നേരെ പ്രതി അസഭ്യം പറയുകയായിരുന്നു.

തൃശൂർ: വോട്ടർ പട്ടിക പുതുക്കാനെത്തിയ വനിതാ ബി.എൽ.ഒയെ അപമാനിച്ച യുവാവ് അറസ്റ്റിൽ. ചേലക്കര പത്തുടി സ്വദേശിയായ മധുവിനെ (39) യാണ് ചേലക്കര പൊലീസ് അറസ്റ്റ് ചെയ്തത്. തീവ്ര വോട്ടർ പട്ടിക പുതുക്കുന്നതിനായി നൽകിയ ഫോം തിരികെ വാങ്ങാനെത്തിയ വനിതാ ബൂത്ത് ലെവൽ ഓഫീസർക്ക് നേരെ പ്രതി അസഭ്യം പറയുകയായിരുന്നു. 

തുടർന്ന് മാനസിക വിഷമവും അപമാനവും നേരിട്ട ബി എൽ ഒ ഇലക്ഷൻ കമ്മീഷന് പരാതി നൽകുകയായിരുന്നു. തുടർന്ന് ഇലക്ഷൻ കമ്മീഷൻ്റെ നിർദ്ദേശത്തെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.