കായംകുളം: എംഡിഎംഎ ഇനത്തിൽപ്പെട്ട 750 മില്ലി മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. ദേശത്തിനകം ഇടയോടിക്കാവ് ക്ഷേത്രത്തിന്റെ സ്റ്റേജിന് സമീപത്ത് നിന്നും എംഡിഎംഎ ഇനത്തിൽപ്പെട്ട മയക്കുമരുന്നുമായി ക്യഷിണപുരം വില്ലേജിൽ പാലസ് വാർഡിൽ വെമ്പാലിൽ വയലിൽ വീട്ടിൽ ബിനേഷി (32)നെയാണ് അറസ്റ്റ് ചെയ്തത്.

ഇയാൾ കായംകുളം പോലീസ് സ്റ്റേഷനിലെ അടിപിടി കേസുകളിൽ പ്രതിയുമാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഒഎൻകെ. ജങ്ഷന് സമീപത്തു നിന്നും കഞ്ചാവ് പൊതികളുമായി പിടികൂടിയി കീരിക്കാട് തെക്കുമുറിയിൽ കുളങ്ങരേത്ത് പുതുവൽ വീട്ടിൽ മുഹമ്മദ് അസ്ലമിനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ബിനേഷിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.