ബാലുശ്ശേരി നടുവണ്ണൂർ സ്വദേശിയായ അദ്നാനെയാണ് താമരശ്ശേരി പൊലീസ് പിടികൂടിയത്. ഏപ്രിൽ അവസാനവാരമാണ് കേസിനാസ്പദമായ സംഭവം. പോക്സോ വകുപ്പ് പ്രകാരമാണ് കേസ്.

കോഴിക്കോട്: കോഴിക്കോട് പതിനാറുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. ബാലുശ്ശേരി നടുവണ്ണൂർ സ്വദേശിയായ അദ്നാനെയാണ് താമരശ്ശേരി പൊലീസ് പിടികൂടിയത്. ഏപ്രിൽ അവസാനവാരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോക്സോ വകുപ്പ് പ്രകാരമാണ് കേസ്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming