എറണാകുളത്ത് നിന്നെത്തുന്നയാൾക്ക് കൈമാറ്റം നടത്തുന്നതിനായി കാത്തു നില്‍ന്നതിനിടെയാണ് ജയിൻ എക്സൈസിന്‍റെ വലയിലായത്. 

ഇടുക്കി: ഇടുക്കിയില്‍ രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് സംഘം തടിയമ്പാട് വിമലഗിരി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് തങ്കമണി-നായരുപാറ സ്വദേശിയായ അരണോലിൽ ജയിൻ മാത്യുവിനെ (23) രണ്ട് കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.

എറണാകുളത്ത് നിന്നെത്തുന്നയാൾക്ക് കൈമാറ്റം നടത്തുന്നതിനായി കാത്തു നില്‍ന്നതിനിടെയാണ് ജയിൻ എക്സൈസിന്‍റെ വലയിലായത്. തടിയമ്പാട് മേഘലയിൽ യുവാക്കൾക്കിടയിൽ കഞ്ചാവിന്‍റെ ഉപയോഗം കൂടുന്നതായി ലഭിച്ച പരാതിയെ തുടർന്നാണ് എക്സൈസ് സംഘം പരിശോധനക്കെത്തിയത്.

എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം കെ പ്രസാദിന്‍റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്‍റീവ് ഓഫീസർമാരായ എം സി അനിൽ ,അസ്സീസ് കെ എസ് ,കെ വി പ്രദീപ് സിവിൽ എക്സൈസ് ഓഫീസർമാരായ സിജുമോൻ കെ എൻ ,ജലീൽ പി എം, അനൂപ് തോമസ്, മാനുവൽ എൻജെ ജോസ് പി, സന്തോഷ് തോമസ്, സുരഭി കെ എം ഡ്രൈവർ നാസർ എന്നിവർ പങ്കെടുത്തു. പ്രതിയെ നാളെ അടിമാലി കോടതിയിൽ ഹാജരാക്കും.