കോഴിക്കോട്: കോഴിക്കോട് 25 ലക്ഷം രൂപയുടെ ചരസുമായി യുവാവ് പിടിയിലായി. കോഴിക്കോട് റെയിൽവേ സ്റ്റേഷന്  അടുത്ത് നിന്നും കോഴിക്കോട്പള്ളിയാർക്കണ്ടി മുഹമ്മദ് റഷീബിനെയാണ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡ് പിടികൂടിയത്. 

ബ്ലൂടൂത്ത് സ്പീക്കറിനുള്ളിലാക്കിയാണ് റഷീബ് ചരസ് കടത്താന്‍ ശ്രമിച്ചത്. പിടികൂടിയ  ചരസിന് അന്താരാഷ്ട്ര വിപണിയിൽ 25 ലക്ഷത്തോളം രൂപ വിലമതിക്കുമെന്ന് എക്സൈസ് സംഘം പറഞ്ഞു. എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ്  യുവാവിനെ  പിടികൂടിയത്.