Asianet News MalayalamAsianet News Malayalam

കോഴിക്കോട് നഗരത്തില്‍ മയക്കുമരുന്ന് വേട്ട: എല്‍എസ്ഡി സ്റ്റാമ്പുമായി യുവാവ് അറസ്റ്റില്‍

വര്‍ഷങ്ങളായി സിനിമ-പരസ്യ നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുവാവ് മയക്കുമരുന്ന് വിതരണത്തിലെ പ്രധാന കണ്ണിയാണെന്ന് എക്‌സൈസ് പറഞ്ഞു.
 

Youth Arrested with drug LSD
Author
Kozhikode, First Published Oct 22, 2021, 7:38 PM IST

കോഴിക്കോട്: മാരക മയക്കുമരുന്നായ 300 ഗ്രാം എല്‍എസ്ഡി (LSD Stamp) സ്റ്റാമ്പുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് (Excise) ചെയ്തു. കോഴിക്കോട് പുതിയറ ജയില്‍റോഡ് സ്വദേശിയായ രോഹിത് ആനന്ദ് (Rohit Anand-42 )ആണ് അറസ്റ്റിലായത്. മെഡിക്കല്‍ കോളേജ് -ബൈപ്പാസ് റോഡില്‍ പാച്ചക്കല്‍ എന്ന സ്ഥലത്തുവച്ചാണ് സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി യുവാവ് പിടിയിലായത്. 

വര്‍ഷങ്ങളായി സിനിമ-പരസ്യ നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുവാവ് മയക്കുമരുന്ന് വിതരണത്തിലെ പ്രധാന കണ്ണിയാണെന്ന് എക്‌സൈസ് പറഞ്ഞു. നഗരത്തില്‍ മയക്കുമരുന്ന് വിതരണവും ഉപയോഗവും വര്‍ധിച്ചതായി എക്‌സ്സൈസ് ഇന്റലിജിന്റ്‌സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. 

കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി ശരത്ബാബുവിന്റെ നേതൃത്വത്തില്‍ മലപ്പുറം എക്‌സ്സൈസ് ഐ ബി ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീഖ് പി കെ, കോഴിക്കോട് ഐ ബി ഇന്‍സ്പെക്ടര്‍ പ്രജിത് എ, എക്‌സൈസ് കമ്മീഷണര്‍ ഉത്തരമേഖല സ്‌ക്വാഡ് അംഗം അസി. എക്‌സ്‌സൈസ് ഇന്‍സ്പെക്ടര്‍ ഷിജുമോന്‍ ടി, പരപ്പനങ്ങാടി ഷാഡോടീം അംഗങ്ങളായ പ്രിവന്റീവ് ഓഫീസര്‍ കെ പ്രദീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ നിതിന്‍ ചോമാരി കോഴിക്കോട് എക്‌സ്സൈ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ സജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഗംഗാധരന്‍, ദിലീപ്, ഡ്രൈവര്‍ മനോജ് ഒ ടി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. 100 മില്ലി ഗ്രാം എല്‍എസ്ഡി കൈവശം വക്കുന്നത് പോലും 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.
 

Follow Us:
Download App:
  • android
  • ios