33.87 ഗ്രാം നൈട്രാസെപാം ഗുളികകളും 4.34 ഗ്രാം മെത്താംഫിറ്റമിനുമാണ് പിടികൂടിയത്.

തിരുവനന്തപുരം: വലിയതുറയിൽ മയക്കുമരുന്ന് ഗുളികകളും മെത്താംഫിറ്റമിനുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. വലിയതുറ സ്വദേശിയും ക്രിമിനൽ കേസുകളിൽ പ്രതിയുമായ ടിൻസാൻ ആണ് അറസ്റ്റിലായത്. 33.87 ഗ്രാം (60 എണ്ണം) നൈട്രാസെപാം ഗുളികകളും 4.34 ഗ്രാം മെത്താംഫിറ്റമിനുമാണ് പിടികൂടിയത്.

തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്‍റ് ആന്‍റ് നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ പി ഷാജഹാന്‍റെ നേതൃത്വത്തിലാണ് കണ്ടെടുത്തത്. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) മാരായ ലോറൻസ്, ദിലീപ് കുമാർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണപ്രസാദ്, ഗിരീഷ്, പ്രബോധ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

തിരുവനന്തപുരം മണക്കാട്ട് കഞ്ചാവ് കടത്തിക്കൊണ്ട് വന്ന രണ്ട് പേരെ പിടികൂടിയെന്നും എക്സൈസ് അറിയിച്ചു. കരിമഠം നഗർ സ്വദേശികളായ ജിയാസ് (26 വയസ്), മുഹമ്മദ്‌ റാഫി (38 വയസ്) എന്നിവരാണ് 3.709 കിലോഗ്രാം കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായത്.

എക്സൈസ് ഇന്റലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഹരികൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്‌. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) പ്രേമനാഥൻ, പ്രിവന്റീവ് ഓഫീസർമാരായ ബിനുരാജ്, സന്തോഷ്‌ കുമാർ ഡി, വനിത സിവിൽ എക്സൈസ് ഓഫീസർ സജീന എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.

ബാങ്ക് മാനേജർ ബ്രാഞ്ചിലെ ലോക്കറിൽ സൂക്ഷിച്ച ആഭരണങ്ങൾ കാണാനില്ല! വേലി തന്നെ വിളവ് തിന്നുകയാണെന്ന് പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം