. മൂന്ന് കുപ്പികളിലായി വിൽപ്പന നടത്താൻ സൂക്ഷിച്ച ഹാഷിഷ് ഓയില്‍ സഹിതമാണ് പ്രതി പിടിയിലായത്.
താനൂർ: മലപ്പുറം ജില്ലയിലെ താനൂരിൽ ഹാഷിഷ് ഓയിൽ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. പനങ്ങാട്ടൂർ, കണ്ണന്തളി ചെറിയേരി ജാഫർ അലിയാണ് (36) പിടിയിലായത്. മൂന്ന് കുപ്പികളിലായി വിൽപ്പന നടത്താൻ സൂക്ഷിച്ച ഹാഷിഷ് ഓയില്‍ സഹിതമാണ് പ്രതി പിടിയിലായത്.
താനൂർ, തെയ്യല പരിസരങ്ങളിൽ ഹാഷിഷ് വിൽപ്പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ജാഫര്‍ പിടിയിലാകുന്നത്. താനൂർ ഡി വൈ എസ് പി എം ഐ ഷാജി, താനൂർ ഇൻസ്പെക്ടർ ജീവൻ ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തെയ്യാലയിൽ വെച്ചാണ് സഹസികമായി ജാഫറിനെ പിടികൂടിയത്. പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ കത്തി, വാൾ തുടങ്ങി നിരവധി ആയുധങ്ങളും മാൻ കൊമ്പ്, മുളക് സ്‌പ്രേ എന്നിവയും പിടിച്ചെടുത്തു.
