ചാവക്കാട്: തൃശൂർ ചാവക്കാട് മാരക മയക്കുമരുന്നുകളുമായി യുവാവ് പിടിയിൽ. വെങ്കിടങ്ങ് സ്വദേശി അഫ്സലിനെയാണ് പിടികൂടിയത്. ഇയാളിൽ നിന്ന് എല്‍എ സ് ഡി സ്റ്റാമ്പുകളും എംഡി എംഎ ക്രിസ്റ്റലുകളും പിടിച്ചെടുത്തു.

എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ വാഹനപരിശോധനയിലാണ് ഇവ കണ്ടെടുത്തത്.  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.