കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. മൈസൂര്‍-തൃശൂര്‍ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നിന്നുമാണ് പരിശോധനക്കിടെ എക്‌സൈസ് ചെക്ക്‌പോസ്റ്റ് അധികൃതര്‍ ഇയാളെ പിടികൂടിയത്. ബംഗ്ലുരുവില്‍ നിന്നാണ് ചരസ്സ് വാങ്ങിയതെന്ന് ചോദ്യം ചെയ്യലില്‍ അനഘേഷ് ആനന്ദന്‍ വെളിപ്പെടുത്തി.

ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ 30 ഗ്രാം ചരസ്സുമായി യുവാവ് പിടിയിലായി. കോഴിക്കോട് രാമനാട്ടുകര നെല്ലിക്കോട് സ്വദേശി തറമ്മല്‍പെറ്റ അനഘേഷ് ആനന്ദ് (20) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. മൈസൂര്‍-തൃശൂര്‍ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നിന്നുമാണ് പരിശോധനക്കിടെ എക്‌സൈസ് ചെക്ക്‌പോസ്റ്റ് അധികൃതര്‍ ഇയാളെ പിടികൂടിയത്. 

ബംഗ്ലുരുവില്‍ നിന്നാണ് ചരസ്സ് വാങ്ങിയതെന്ന് ചോദ്യം ചെയ്യലില്‍ അനഘേഷ് ആനന്ദന്‍ വെളിപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടരന്വേഷണത്തിനായി ഇയാളെ ബത്തേരി എക്‌സൈസ് റെയ്ഞ്ച് ഓഫീസിലേക്ക് കൈമാറി. മുത്തങ്ങ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബെന്നി ജോര്‍ജിന്റെ നേതൃത്വത്തില്‍ പി.ഇ.ഒമാരായ വി.ആര്‍.ബാബുരാജ്, പി.കെ. പ്രഭാകരന്‍ , സി.ഇ.ഒമാരായ കെ.ജോണി, സി.ഡി.സാബു എന്നിവരാണ് പരിശോധന നടത്തിയത്.