പരി​ശോധനയിൽ സ്കൂട്ടറിൽ കടത്തിയ 1.100 കിലോ കഞ്ചാവും 24.327 ഗ്രാം ഹാഷിഷ് ഓയിലുമാണ്​ കണ്ടെടുത്തത്. 

ആലപ്പുഴ: കഞ്ചാവും ഹാഷീഷ് ഓയിലുമായി യുവാവ് പിടിയിൽ. തണ്ണീർമുക്കം കണ്ണങ്കര പുതുക്കരി വീട്ടിൽ പി എ വിയാസിനെയാണ്​ (28) ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്​പെക്ടർ എസ്​ സതീഷും സംഘവും ​ചേർന്ന്​ പിടികൂടിയത്​. ഇന്ന് പുലർച്ചെ കലവൂർ ജങ്​ഷനിലാണ്​ സംഭവം. സ്ട്രൈക്കിങ്​ ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി എക്​സൈസ്​ നടത്തിയ പരി​ശോധനയിൽ സ്കൂട്ടറിൽ കടത്തിയ 1.100 കിലോ കഞ്ചാവും 24.327 ഗ്രാം ഹാഷിഷ് ഓയിലുമാണ്​ കണ്ടെടുത്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു. എക്സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസർമാരായ മധു എസ്, സതീഷ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിലാൽ, സാജൻ ജോസഫ്, ഷെഫീക്ക്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുലേഖ എന്നിവർ ഉണ്ടായിരുന്നു. 

കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ചു, കോഴിക്കോട്ട് നഗരമധ്യത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം