അതേസമയം, കണ്ണൂർ നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ്, കണ്ണൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം വച്ച് 5.66 ഗ്രാം എംഡിഎംഎയുമായി ഒരാളെ അറസ്റ്റ് ചെയ്തു.
മലപ്പുറം: തിരൂരിൽ 3.039 ഗ്രാം മെത്താംഫിറ്റമിനും 50 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. അജിത്ത് പി പി എന്നയാളാണ് പിടിയിലായത്. തിരൂർ റേഞ്ച് ഇൻസ്പെക്ടർ സുധീർ കെ കെയും സംഘവും നടത്തിയ റെയ്ഡിലാണ് ഇയാൾ അറസ്റ്റിലായത്. പി ഒ രവീന്ദ്രനാഥ്, ഷിജിത്ത് എം കെ, അനീസ് ബാബു, വിനീഷ് പി ബി എന്നിവരും സംഘത്തിലുണ്ടായിരുന്നു. അതേസമയം, കണ്ണൂർ നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ്, കണ്ണൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം വച്ച് 5.66 ഗ്രാം എംഡിഎംഎയുമായി ഒരാളെ അറസ്റ്റ് ചെയ്തു.
സർക്കിൾ ഇൻസ്‌പെക്ടർ ഷറഫുദിൻ. ടി യും സംഘവും ചേർന്നാണ് കണ്ണൂർ സ്വദേശി ജയേഷ് കെ എന്നയാളെ പിടികൂടിയത്. കണ്ണൂർ ടൗണിലെ പ്രധാന മയക്കുമരുന്ന് വിതരണക്കാരനാണ് ഒട്ടേറെ മയക്കുമരുന്ന് കേസുകളിൽ പ്രതിയായ ഇയാൾ. സംഘത്തില്‍ എക്സൈസ് ഇൻസ്‌പെക്ടർ ഷിജുമോൻ ടി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഖാലിദ് ടി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് അബ്‍ദുൾ നാസർ ആർ പി എന്നിവരും ഉണ്ടായിരുന്നു.
