കുറുമാത്തൂർ സ്വദേശി സുബൈറാണ് എംവിഡി ഉദ്യോഗസ്ഥരോട് തട്ടി കയറിയത്. യൂത്ത് ലീഗ് പ്രവർത്തകൻ ആണെന്ന് പറഞ്ഞായിരുന്നു യുവാവ് എംവിഡിയുടെ ഓഫീസിൽ അതിക്രമിച്ച് കയറി ബഹളം ഉണ്ടാക്കിയത്.

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ എംവിഡി ഓഫീസിലെത്തി ഉദ്യോഗസ്ഥർക്ക് നേരെ തട്ടിക്കയറി യുവാവ്. കുറുമാത്തൂർ സ്വദേശി സുബൈറാണ് എംവിഡി ഉദ്യോഗസ്ഥരോട് തട്ടി കയറിയത്. സുബൈറിന്റെ സുഹൃത്ത് ലൈസൻസില്ലാതെ വണ്ടിയോടിച്ചത് ചോദ്യം ചെയ്തതിനെത്തുടർന്നാണ് യുവാവ് ഉദ്യോഗസ്ഥരോട് തട്ടിക്കയറിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യൂത്ത് ലീഗ് പ്രവർത്തകൻ ആണെന്ന് പറഞ്ഞായിരുന്നു യുവാവ് എംവിഡിയുടെ ഓഫീസിൽ അതിക്രമിച്ച് കയറി ബഹളം ഉണ്ടാക്കിയത്. സുബൈറിന്റെ സുഹൃത്ത് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചത് വാഹന പരിശോധനയ്ക്കിടെ എംവിഡി ചോദ്യം ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഇയാൾ ഓഫീസിൽ എത്തിയത്. എന്നാൽ, സുബൈർ യൂത്ത് ലീഗ് പ്രവർത്തകൻ അല്ലെന്നാണ് തളിപ്പറമ്പ് യൂത്ത് ലീഗിന്റെ വിശദീകരണം.