കൊല്ലം ഓച്ചിറയിൽ ബാർ പരിസരത്ത് യുവാക്കൾക്ക് ക്രൂര മർദ്ദനം. തടി കഷ്ണം കൊണ്ടും ഹെൽമറ്റ് ഉപയോഗിച്ചും യുവാക്കളെ നാലംഗ സംഘം ആക്രമിക്കുകയായിരുന്നു. 

കൊല്ലം: കൊല്ലം ഓച്ചിറയിൽ ബാർ പരിസരത്ത് യുവാക്കൾക്ക് ക്രൂര മർദ്ദനം. തടി കഷ്ണം കൊണ്ടും ഹെൽമറ്റ് ഉപയോഗിച്ചും യുവാക്കളെ നാലംഗ സംഘം ആക്രമിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം. കരുനാഗപ്പള്ളി സ്വദേശികളായ വിനീഷ്, ഷോബി എന്നിവർക്കാണ് മർദ്ദനമേറ്റത്. അക്രമി സംഘത്തിലെ 3 പേരെ ഓച്ചിറ പൊലീസ് പിടികൂടി. അനന്തു, സിദ്ധാർത്ഥ്, റിനു എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പമുണ്ടായി ഷിബു എന്ന പ്രതി ഒളിവിലാണ്. ഓച്ചിറ വലിയകുളങ്ങര സ്വദേശികളാണ് പ്രതികൾ. മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates