ബിവറേജസില്‍ നിന്നും വാങ്ങി നാട്ടില്‍ ചില്ലറ വില്‍പന നടത്തുന്നതിനായി കൊണ്ടുപോകവെയാണ് പിടിയിലായത്

മലപ്പുറം: വില്‍പനക്കായി കൈവശം വെച്ച അഞ്ച് ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് പിടിയില്‍. എടത്തനാ]ട്ടുകര വട്ടമണ്ണപ്പുറം സ്വദേശി കാപ്പില്‍ വീട്ടില്‍ ചന്ദ്രനെയാണ് (42) മേലാറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മേലാറ്റൂര്‍ ബസ് സ്റ്റാന്‍ഡില്‍ സംശയകരമായി കണ്ട യുവാവിനെ പരിശോധിച്ചപ്പോഴാണ് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം കണ്ടെത്തിയത്. ബിവറേജസില്‍ നിന്നും വാങ്ങി നാട്ടില്‍ ചില്ലറ വില്‍പന നടത്തുന്നതിനായി കൊണ്ടുപോകവെയാണ് പിടിയിലായത്.

പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മേലാറ്റൂര്‍ ഇന്‍സ്‌പെക്ടര്‍ എ സി മനോജ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ എം രമേഷ്, ശരീഫ് തോടേങ്ങല്‍, എ എസ് ഐമാരായ കെ വിനോദ്, സിന്ധു വെള്ളേങ്ങര, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷംസുദ്ദീന്‍ വായലോങ്ങര, പ്രിയജിത്ത് തൈക്കല്‍, വിജയന്‍ കപ്പൂര്‍, സി പി ഒ ശ്രീജിത്ത്, ഹോം ഗാര്‍ഡ് ജോണ്‍, അരവിന്ദാക്ഷന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.