തിരുവനന്തപുരം: തിരുവനന്തപുരത്ത് മലയിന്‍കീഴില്‍ യുവാവിനെ വീടിനുള്ളിലെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശ്രീകൃഷ്ണപുരം പാളയത്തില്‍ വീട്ടില്‍ ഗീതയുടെയും പരേതനായ മോഹനന്‍റെയും മകന്‍ അനൂപിനെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാമുകിയുമായി ഫോണില്‍ സംസാരിച്ച് വഴക്കിട്ടതിന്‍റെ തുടര്‍ച്ചയായാണ് അനൂപ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് സംശയിക്കുന്നത്.

സംസാരത്തില്‍ സംശയം തോന്നിയ കാമുകി വിവരമറിയിച്ചതിനെ തുടര്‍ന്ന് അനൂപിന്‍റെ സഹോദരന്‍ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ്  ആത്മഹത്യാ വിവരം പുറത്തറിയുന്നത്. കിടപ്പു മുറി അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. വാതില്‍ ചവിട്ടിതുറന്നപ്പോള്‍ അനൂപിനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മലയിന്‍കീഴ് പൊലീസ് അറിയിച്ചു.