Asianet News MalayalamAsianet News Malayalam

'വെറുതെ കൈയ്യടി നേടാന്‍ നടത്തിയ വെല്ലുവിളി അല്ല, മനസിലാക്കി കൊടുത്തു'; ഡിവൈഎഫ്‌ഐയോട് വീണ്ടും അരിത

ആലപ്പുഴ ജില്ലയില്‍ പ്രതിഷേധം തുടരുമെന്നും നേരിടാന്‍ ഡിവൈഎഫ്ഐക്കാര്‍ ഒരുങ്ങിയിരുന്നോയെന്നും അരിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

youth congress leader aritha babu says about protest against navakerala sadas joy
Author
First Published Dec 16, 2023, 8:11 AM IST

ആലപ്പുഴ: നവകേരള സദസിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് തടഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിനന്ദിച്ച് അരിത ബാബു. ഇന്നലെ വെറുതെ കൈയ്യടി നേടാന്‍ നടത്തിയ വെല്ലുവിളി അല്ല എന്ന് ഡിവൈഎഫ്‌ഐക്കാര്‍ക്ക് മനസിലാക്കി കൊടുക്കാന്‍ നിലപാട് എടുത്ത ആലപ്പുഴ ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മറ്റിക്ക് ഹൃദയാഭിവാദ്യങ്ങളെന്നാണ് അരിതയുടെ പ്രതികരണം. ആലപ്പുഴ ജില്ലയില്‍ പ്രതിഷേധം തുടരുമെന്നും നേരിടാന്‍ ഡിവൈഎഫ്ഐക്കാര്‍ ഒരുങ്ങിയിരുന്നോയെന്നും അരിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പൊലീസ് കാണിക്കുന്നത് അങ്ങേയറ്റത്തെ നീതി നിഷേധമാണെന്നും അരിത പറഞ്ഞു. ആലപ്പുഴയില്‍ സമരം ചെയ്ത നേതാക്കളെ പൊലീസ് ബന്ധികള്‍ ആക്കിയിട്ടും മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ നിന്നും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം അതിക്രൂരമായ മര്‍ദ്ദനമാണ് നേരിടേണ്ടി വന്നത്. മടങ്ങി വാഹനത്തിലേക്ക് പോകുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നീ കരുതി വച്ചുകൊള്ളാനും ഇത് മുന്‍കൂട്ടി തയ്യാറാക്കി തന്നെ ചെയ്തതാണ് എന്ന് ഉറപ്പിക്കുന്ന തരത്തില്‍ ആക്രോശിച്ചു കൊണ്ടാണ് പോയത്. പ്രതിഷേധത്തിന് പിന്നാലെ പരുക്കേറ്റ കെഎസ്.യു ജില്ലാ പ്രസിഡന്റിന് വൈദ്യ സഹായം നല്‍കാതെ തടഞ്ഞു വച്ചെന്നും ഇത് കണ്ടവര്‍ ഇടപെട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അരിത ആരോപിച്ചു. പൊലീസ് ഇടതുപക്ഷത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്നും ആലപ്പുഴയില്‍ നടന്ന മനുഷ്യവകാശ ലംഘനത്തില്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുമെന്നും അരിത പറഞ്ഞു. 

അതേസമയം, ഇന്നത്തെ നവ കേരള സദസ് കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല എന്നീ മണ്ഡലങ്ങളിലാണ് നടക്കുക. യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഒരുക്കിയിരിക്കുന്നത്. 

കോഴിക്കോട് സര്‍വകലാശാലയിൽ ഗവര്‍ണര്‍ക്കെതിരെ കറുത്ത ബാനര്‍ ഉയര്‍ത്തി എസ്എഫ്ഐ 
 

Latest Videos
Follow Us:
Download App:
  • android
  • ios