Asianet News MalayalamAsianet News Malayalam

'പാർട്ട് ടൈം എംഎൽഎയ്ക്ക് വെളിവുണ്ടാകട്ടെ'; കൊല്ലത്ത് തേങ്ങയുടച്ച് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

103 കോടി രൂപ ചെലവഴിച്ചിട്ടും ആർക്കും പ്രയോജനമില്ലാതെ ഇട്ടിരിക്കുന്ന മൂന്നാം റീച്ച് തുറന്നുനൽകണമെന്ന് ആവശ്യപ്പെട്ട് പ്രതീകാത്മകമായി തേങ്ങയുടച്ചാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്

youth congress protest against Kollam MLA for delay in announced projects etj
Author
First Published Jan 15, 2024, 2:10 PM IST

കൊല്ലം: ലിങ്ക് റോഡിന്റെ നാലാം റീച്ച് പണി ആരംഭിക്കാൻ യാതൊരുവിധ നടപടിയും സ്വീകരിച്ചില്ലെന്ന് ആരോപിച്ച് എംഎൽഎ മുകേഷിനെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. കൊല്ലത്തെ പാർട്ട് ടൈം എം.എൽ.എ. യ്ക്ക് വെളിവുണ്ടാകട്ടെയെന്നും 103 കോടി രൂപ ചെലവഴിച്ചിട്ടും ആർക്കും പ്രയോജനമില്ലാതെ ഇട്ടിരിക്കുന്ന മൂന്നാം റീച്ച് തുറന്നുനൽകണമെന്ന് ആവശ്യപ്പെട്ട് പ്രതീകാത്മകമായി തേങ്ങയുടച്ചാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. കെഎസ്ആർടിസിക്ക് മുന്നിൽ കൊല്ലം ലിങ്ക് റോഡിന്റെ ആരംഭ സ്ഥലത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്. 

തന്റെ കീശയിൽ നിന്നും പണം മുടക്കി നിർമ്മിച്ചതുപോലെയാണ് താൻ തീരുമാനിക്കുമ്പോൾ മാത്രം തുറന്നാൽ മതിയെന്നാണ് എംഎൽഎയുടെ  ധാർഷ്ട്യം. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ആരോപിച്ചു. കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ഹസ്ന ഹർഷാദ്, സംസ്ഥാന ഭാരവാഹികളായ ശരത് മോഹൻ, അസൈൻ പള്ളിമുക്ക്, കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറി ആഷിക് ബൈജു, നിഷാദ് അസീസ്‌, ഷെമീർ ചാത്തിനാംകുളം, ഹർഷാദ് മുതിരപറമ്പ്, നസ്മൽ കലതിക്കാട്, രമേശ് കടപ്പാക്കട, അഭിഷേക് ഗോപൻ, ഷിബു കടവൂർ, അഫ്‌സൽ റഹിം തുടങ്ങിയവർ  പ്രതിഷേധ പരിപാടിയിൽ സംസാരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios