കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ജോർജ് കുര്യനും വിഷയത്തോട് മുഖം തിരിക്കുന്നത് അവസാനിപ്പിക്കണമെന്നും യൂത്ത് കോൺ​ഗ്രസ് ആവശ്യപ്പെട്ടു.

കൊച്ചി: കന്യാസ്ത്രീകൾ ഛത്തിസ്ഗഡിൽ അറസ്റ്റിലായ സംഭവത്തിൽ ബിജെപിയുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും കേന്ദ്ര ഗവണ്മെന്റ് ഫലപ്രദമായി ഇടപെടണമെന്നും ന്യുനപക്ഷ വിരുദ്ധ നിലപാട് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടി മുൻ ദേശീയ കോർഡിനേറ്റർ ടി.ജി സുനിൽ ഉദ്ഘാടനം ചെയ്തു.

കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ജോർജ് കുര്യനും വിഷയത്തോട് മുഖം തിരിക്കുന്നത് അവസാനിപ്പിക്കണമെന്നും യൂത്ത് കോൺ​ഗ്രസ് ആവശ്യപ്പെട്ടു. പ്രതീകാത്മകമായി സുരേഷ് ഗോപി തൃശൂർ മാതാവിന് സമർപ്പിച്ച സ്വർണ കിരീടം തിരികെ നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു പ്രദീപ്, സംസ്ഥാന സെക്രട്ടറി നോബൽ കുമാർ,സഞ്ജയ്‌ ജെയിംസ്,ജില്ലാ വൈസ് പ്രസിഡന്റ്‌മാരായ ശ്യാം കെ. പി, സൽമാൻ ഒലിക്കൻ, ജില്ലാ ഭാരവാഹികളായ ടിനു മോബിൻസ്, മാഹിൻ അബൂബക്കർ,ജെർജസ് വി ജേക്കബ്,ആദർശ് ഉണ്ണികൃഷ്ണൻ, ആഷിദ് പി എ തുടങ്ങിയവർ നേതൃത്വം നൽകി