കല്‍പ്പറ്റ: തമിഴ്‌നാട് പൊള്ളാച്ചിയില്‍ സൈക്കിളില്‍ ബസിടിച്ചുണ്ടായ അപകടത്തില്‍ വയനാട് പുല്‍പ്പള്ളി സ്വദേശി മരിച്ചു. ചെറ്റപ്പാലം തേന്‍കുന്നേല്‍ മാര്‍ക്കോസ്-മോളി ദമ്പതികളുടെ മകന്‍ ബേസില്‍ (21) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടം. പൊള്ളാച്ചിയിലുള്ള സഹോദരിയുടെ വീട്ടിലെത്തിയതായിരുന്നു ബേസില്‍. 

ഇവിടെ നിന്ന് ടൗണിലേക്ക് സൈക്കിളില്‍ പോകവെ സൈക്കിളിന് പിന്നില്‍ ബസ് ഇടിക്കുകയായിരുന്നു. പോലീസും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ ബേസിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സി.എ. വിദ്യാര്‍ഥിയാണ് ബേസില്‍. സഹോദരങ്ങള്‍: നിമി, ഹെമി.