ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

കോഴിക്കോട്: റോഡ് മുറിച്ച് കടക്കവേ ബൈക്കിടിച്ച് യുവാവ് മരിച്ചു. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കുന്നത്തുംപടി സ്വദേശി മുഹമ്മദലിയുടെ മകൻ നിഷാദ് (27) ആണ് മരിച്ചത്. കൈതപ്പൊയില്‍ വച്ചാണ് അപകടമുണ്ടായത്. നോളേജ് സിറ്റിയില്‍ പംബ്ലിങ് ജോലിക്കായി എത്തിയതായിരുന്നു നിഷാദ്. ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.