ചികിത്സയിലായിരുന്ന യുവാവ് കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് മരണപ്പെട്ടത്. 

കോഴിക്കോട്: കോഴിക്കോട് നരിക്കുനിയിൽ ഓടിക്കൊണ്ടിരുന്ന ലോറിയുടെ പിന്നില്‍ സ്കൂട്ടറിടിച്ച് യാത്രക്കാരനായ യുവാവ് മരിച്ചു. നരിക്കുനി ഒടുപാറ സ്വദേശി പൈക്കാട്ട് മീത്തൽ അഹമ്മദ് സഫിയ ദമ്പതികളുടെ മകൻ ഫസൽ (31) ആണ് മരിച്ചത്.

ഇന്നലെ വൈകീട്ട് പാറന്നൂർ പെട്രോൾ പമ്പിന് സമീപത്ത് വെച്ച് നടന്ന അപകടത്തിൽ പരിക്ക് പറ്റിയ യുവാവിനെ കോഴിക്കോട് മെഡി: കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലായിരുന്ന യുവാവ് കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് മരണപ്പെട്ടത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona