പത്താം നമ്പർ ഫില്ലറിന്റെ ഭാഗത്ത് നിന്നാണ് സ്വരാജ് ചാടിയത്. വയഡക്റ്റ് പാലത്തിൻറെ ഏറ്റവും ഉയരം കൂടിയ ഭാഗമാണിത്.

മലപ്പുറം: ദേശീയപാത വളാഞ്ചേരി വട്ടപ്പാറ വയഡക്റ്റ് പാലത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി യുവാവ് മരിച്ചു. ഇരിങ്ങാവൂർ സ്വദേശി സ്വരാജ് ആണ് മരിച്ചത്. വയഡക്റ്റ് പാലത്തിൻറെ പത്താം നമ്പർ ഫില്ലറിന്റെ ഭാഗത്ത് നിന്നാണ് സ്വരാജ് ചാടിയത്. വയഡക്റ്റ് പാലത്തിൻറെ ഏറ്റവും ഉയരം കൂടിയ ഭാഗമാണിത്.

കഴിഞ്ഞ ദിവസമാണ് കൊച്ചി മെട്രോ ട്രാക്കില്‍ നിന്നും താഴേക്ക് ചാടി യുവാവ് ജീവനൊടുക്കിയത്. തിരൂരങ്ങാടി സ്വദേശി നിസാറായിരുന്നു കൊച്ചി മെട്രോയുടെ വയഡക്ടിൽ നിന്ന് ചാടി മരിച്ചത്. ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.