കോഴിക്കോട്: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ്  മരിച്ചു.  താമരശ്ശേരി മേലേപാക്കത്ത്  നിഖിൽ ദാമോധറാണ് മരിച്ചത്. അപകടത്തില്‍ രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എതിര്‍ ദിശകളില്‍ നിന്ന് വരികയായിരുന്ന കെ.എൽ. 10 എ.ഇസഡ് 24 നമ്പർ സ്കൂട്ടറും, കെ.എൽ57 പി 7393 നമ്പർ ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. മരണപ്പെട്ട നിഖിൽ ഡ്രൈവറായിരുന്നു. ഭാര്യ: നിമ്മി. മകൾ: നൈമിക. പിതാവ്: ദാമോധരൻ. മാതാവ്: മിനി.