കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ ഉണ്ടായ ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. വെള്ളിപറമ്പ്  പേരേത്തറ സിബി സിറിയക്കിന്റെ (ടിസിഎസ്) മകൻ അലൻ സിബി (20) ആണ് മരിച്ചത്. 

സംസ്കാരം ഇന്ന്  വൈകുന്നേരം  5  മണിക്ക് വീട്ടില്‍ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് പള്ളിയിൽ നടക്കും. മാതാവ്: തിരുവമ്പാടി പുന്നക്കൽ പുളിച്ചുമാവിൽ ബെൻസി (നേഴ്സിങ്ങ് സൂപ്രണ്ട് കോഴിക്കോട് മെഡിക്കൽ കോളജ്).