കോഴിക്കോട്: പുതുപ്പാടി  കൈതപൊയിൽ എലിക്കാട് വച്ച് കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. എലിക്കാട് സ്വദേശി ചോലയിൽ  ആശിഫ് (വാവ-26 ) ആണ് മരിച്ചത്. ദേശീയപാതയിൽ എല്ലിക്കാടിനും കൈതപൊയിലിനുമിടയിൽ ആണ് അപകടം ഉണ്ടായത്.
വയനാട് ഭാഗത്ത് നിന്ന് വന്ന സ്കോർപിയോ കാർ എതിരെ വന്ന ബൈക്കിലിടിക്കുകയായിരുന്നു. 

പരിക്കേറ്റ ആശിഫിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷംന,  പിതാവ്: അസീസ്, മാതാവ്: ജമീല സഹോദരങ്ങൾ: ആശിക്ക്, ആശിദ്. സഹോദരി : അനീസ.