മനീഷിനൊപ്പം ബൈക്കിലുണ്ടായിരുന്ന  തുമ്പോളി സ്വദേശിക്ക് അപകടത്തില്‍ പരിക്കുപറ്റി.

ആലപ്പുഴ: ചെങ്ങന്നൂരില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ഐടിഐ ജംഗ്ഷന് സമീപം ബൈക്കിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിലാണ് ദാരുണ മരണം. ആലപ്പുഴ തിരുവമ്പാടി സ്വദേശി മനീഷ് (24) ആണ് മരിച്ചത്.

മനീഷിനൊപ്പം ബൈക്കിലുണ്ടായിരുന്ന തുമ്പോളി സ്വദേശി അമൽ (24) ന് അപകടത്തില്‍ പരിക്കേറ്റു. സംഭവത്തില്‍‌ ലോറി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona