Asianet News MalayalamAsianet News Malayalam

കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു

കെട്ടിടനിര്‍മ്മാണ ജോലിയ്ക്കിടെ യുവാവ് താഴേക്ക് വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു.

youth died in accident in kozhikode
Author
Kozhikode, First Published May 26, 2019, 5:44 PM IST

കോഴിക്കോട്: ജോലിയ്ക്കിടെ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വയനാട് മീനങ്ങാടിക്ക് സമീപം കാര്യംമ്പാടി സ്വദേശി അൻഷാദ് (24) മരണപ്പെട്ടത്.

താമരശ്ശേരി കത്തറമ്മൽ വെച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് അപകടം പറ്റിയത്. മുഹമ്മദ് ഇബ്രാഹിം ആണ് പിതാവ്. സഹോദരിമാർ: ഷമീന, അനുഷ, അഷിദ. അന്‍ഷാദിന്‍റെ മാതാവ് നേരത്തെ മരണപ്പെട്ടിരുന്നു. 

Follow Us:
Download App:
  • android
  • ios