കോഴിക്കോട്: തിരുവമ്പാടി തോട്ടത്തിൻകടവ് പച്ചക്കാട്ടിൽ ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു. ആനക്കാംപൊയിൽ ചേന്നലോലിക്കൽ രതീഷ് (38) ആണ് മരിച്ചത്. പച്ചക്കാട് പഞ്ചവടി വളവിലാണ് അപകടമുണ്ടായത്. രതീഷാണ് ഓട്ടോ ഓടിച്ചിരുന്നത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആനക്കാംപൊയിൽ സ്വദേശിയായ രതീഷ് പച്ചക്കാട്ട് വാടക വീട്ടിൽ താമസിച്ചു വരുകയായിരുന്നു. വീടിന് സമീപത്തുവെച്ചായിരുന്നു അപകടം.