സ്വകാര്യ ആശുപത്രി ജീവനക്കാരനായ ഉണ്ണിക്കണ്ണൻ നെയ്യാറ്റിൻകരിയിലേക്ക് പോകുന്ന വഴി ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് അപകടം.

തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയ പാതയില്‍ പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. നെയ്യാറ്റിന്‍കര കവളാകുളം സായിഭവനില്‍ സായികുമാറിന്‍റെ മകന്‍ എസ്.കെ ഉണ്ണിക്കണ്ണന്‍ ആണ് (33) മരിച്ചത്. സ്വകാര്യ ആശുപത്രി ജീവനക്കാരനായ ഉണ്ണിക്കണ്ണൻ നെയ്യാറ്റിൻകരിയിലേക്ക് പോകുന്ന വഴി ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് അപകടം.

ഉണ്ണിക്കണ്ണന്‍ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഇടിയിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ ഉണ്ണിക്കണ്ണനെ മെഡിക്കല്‍കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: വൈഷ്ണവി. മകന്‍: അദ്രിത്.