കോഴിക്കോട്: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെല്ലിപ്പൊയിൽ തെക്കേക്കുറ്റ് രാജന്റെ മകനും ജെ ഡി ടി ഇസ്ലാം വിദ്യാർത്ഥിയുമായ ഷോമർ (19)ആണ് മരിച്ചത്.

തുഷാരഗിരി റോഡിൽ  അടിമണ്ണ് ജംഗ്ഷനിൽ ഞായറാഴ്ച  ഉച്ചക്ക് 12 മണിയോടുകൂടി യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. ജാൻസിയാണ് മാതാവ്.