കോഴിക്കോട്: കണ്ണൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന കോഴിക്കോട് പുതുപ്പാടി സ്വദേശി മരിച്ചു. എലോക്കര അടിമാലി വിട്ടിൽ താമസിക്കും ഷാമീർ (22) ആണ് മരണപ്പെട്ടത്

കണ്ണൂരിൽ ഇന്നലെ രാത്രി  ബൈക്കപകടത്തിൽപ്പെട്ട  ഷമീർ കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്.  ആശുപത്രിയിലെ  നടപടികൾക്ക് ശേഷം  ഇന്ന് തന്നെ മൃതദേഹം നാട്ടി ലെത്തിച്ച് എലോക്കര ജുമാ മസ്ജിദിൽ മറവ് ചെയ്യും.  പിതാവ്: ബഷീർ, മാതാവ്: പരേതയായ  സാബിറ, സഹോദരൻ: ഷംസാദ്.